മലപ്പുറത്ത് കെഎസ്ആര്‍ടിസിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

മലപ്പുറത്ത് കെഎസ്ആര്‍ടിസിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

മലപ്പുറം ചങ്ങരംകുളം ദേശീയ പാതയില്‍ മേലെ മാന്തടത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍ (38)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പത്തനംതിട്ട ആങ്ങമൊഴി സ്വദേശി ഷിയാസ്(16) ന്റെ നില ഗുരുതരമാണ്. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. കോഴിക്കോട് – അടൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂള്‍ പുസ്തകങ്ങളുമായി പോയിരുന്ന വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. സത്താര്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം ചങ്ങരംകുളം സണ്‍ റൈസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment