വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവാവ് പിടിയില്‍
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവാവ് പിടിയില്‍
മലപ്പുറം: യുവതിയുടെ നാലു ലക്ഷം രൂപ തട്ടിയെടുക്കുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി പള്ളപ്രം സ്വദേശി ചിറക്കല്‍ വളപ്പില്‍ ഹസീബ്(30)നെയാണ് പൊന്നാനി പൊന്നാനി പോലീസ് പിടികൂടിയത്.
ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ യുവതിയുമായി പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നല്‍കി പാലക്കാട് കൊണ്ടുപോയി പീഡിപ്പിക്കുകയും പലപ്പോഴായി യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങുകയും ചെയ്തുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
Also Read >>കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി
യുവാവിനെ വിശ്വസിച്ച് പലപ്പോഴും കൂടെപോയിരുന്നതായും വിവാഹം കഴിക്കുമെന്ന വിശ്വാസത്തിലാണ് പണം നല്‍കിയതെന്നും യുവതി പറയുന്നു.എന്നാല്‍ പണം നല്‍കാതായതോടെ പിന്മാറാനുള്ള ശ്രമമാണ് പരാതിക്ക് ഇടയാക്കിയത്.
Leave a Reply