Malappuram Student Commits Suicide l മാതാവ് ടി വിയുടെ റിമോട്ട് വാങ്ങിവെച്ച ദേഷ്യത്തില്‍ എട്ടാംക്ലാസ്സുകാരി തൂങ്ങിമരിച്ചു
മാതാവ് ടി വിയുടെ റിമോട്ട് വാങ്ങിവെച്ച ദേഷ്യത്തില്‍ എട്ടാംക്ലാസ്സുകാരി തൂങ്ങിമരിച്ചു
മലപ്പുറം: അമ്മയോടുള്ള ദേഷ്യത്തിന് എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു.ഉച്ചഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും വരാതെ ടിവി കണ്ടുകൊണ്ടിരുന്ന മകളുടെ കയ്യില്‍ നിന്നും റിമോട്ട് വാങ്ങിവെച്ചതാണ് പെട്ടന്നുള്ള ദേഷ്യത്തിന് കാരണം.നടുവത്ത് കളത്തില്‍ നജ്മുദ്ദീന്റെ മകള്‍ നജ (13)യാണ് അമ്മയോടുള്ള ദേഷ്യത്തില്‍ കടുംകൈ ചെയ്തത്.
മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സ്‌കൂള്‍ അവധി ദിവസമായ ഇന്നലെ നജ രാവിലെ മുതല്‍ ടിവിക്ക് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ ഏറെ നേരം വിളിച്ചിട്ടും വരാതായതോടെ മാതാവ് ടി വി ഓഫ് ചെയ്യുകയും റിമോട്ട് വാങ്ങി വെക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് മകള്‍ മാതാവിനോട് ദേഷ്യപ്പെടുകയും വീടിന് പുറത്തേക്ക് പോവുകയും ചെയ്തു.
Also Read >>കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കയറുപൊട്ടി കിണറ്റില്‍ വീണ് മരിച്ചു
ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സൗദിയില്‍ ജോലിചെയ്യുന്ന പിതാവ് പുലര്‍ച്ചയോടെ നാട്ടിലെത്തി. മൃതദേഹം ഉച്ചയ്ക്ക് കുഴാപറമ്പ് മസ്ജിദ് റഹ്മാന്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Leave a Reply