മലപ്പുറം താനൂരില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു, ഭാര്യ പിടിയില്‍; ഭാര്യയുടെ സുഹൃത്ത് ഒളിവില്‍
മലപ്പുറം താനൂരില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു, ഭാര്യ പിടിയില്‍; ഭാര്യയുടെ സുഹൃത്ത് ഒളിവില്‍
താനൂര്‍-തയ്യാലയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തലക്ക് അടിയുമേറ്റ പാടുകളും കണ്ടെത്തി. താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ്(40) ആണ് കൊല്ലപ്പെട്ടത്. രാത്രി 12-മണിക്കും ഒന്നരയ്ക്കുമിടയിലാണ് സംഭവം.
തിരുനെല്ലി അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വട്ടേഴ്സ്.സവാദിന്റെ ഭാര്യ സൗജത്തിനെ പൊലീസ് പിടികൂടി. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെയാണ് സൗജത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതില്‍നിന്ന് സൗജത്തിന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
കൃത്യം നടത്തുന്നതിനായി സൗജത്തിന്റെ സുഹൃത്ത് ഗള്‍ഫില്‍നിന്നെത്തിയതാണെന്നും പൊലീസിന് വിവരം ലഭിച്ചു.കുടുംബവുമൊത്ത് വീട്ടില്‍ താമസിക്കുന്ന സവാദ് രാത്രി ഇളയമകളുമായി വാരാന്തയില്‍ കിടന്നുറങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സവാദിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടെ കിടന്നിരുന്ന മകള്‍ രക്തതുള്ളികള്‍ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് എണീറ്റുനോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടിരക്ഷപ്പെടുന്നതായി കണ്ടതായും മകള്‍ പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഭാര്യാ സുഹൃത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നു.
Leave a Reply
You must be logged in to post a comment.