മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യ വാങ്ങി അനധികൃത മദ്യവിൽപ്പന; മലപ്പുറത്ത് 3 സ്ത്രീകൾ അറസ്റ്റിലായി

മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യ വാങ്ങി അനധികൃത മദ്യവിൽപ്പന; മലപ്പുറത്ത് 3 സ്ത്രീകൾ അറസ്റ്റിലായി

മലപ്പുറം: മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യ വാങ്ങി അനധികൃത മദ്യവിൽപ്പന നടത്തിയ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകൾ തിരൂരിൽ എക്സൈസ് വകുപ്പിന്‍റെ പിടിയിലായി. തൃക്കണ്ടിയൂരിലെ വീട്ടിൽ നിന്നും 11 മദ്യകുപ്പികളുമായി ഇവരെ പിടികൂടുകയായിരുന്നു.

ഏറെനാളായി ഈ സംഘം അനധികൃത മദ്യ വിൽപ്പന നടത്തുന്നുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഘത്തിൽ കൂടുതൽ പേരുള്ളതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.24 കുപ്പി മദ്യവുമായി തമിഴ്നാട് സ്വദേശി മുരുകനായിരുന്നു ആദ്യം പിടിയിലായത്. തുടർന്നാണ് ഇയാളുടെ കൂട്ടാളികളായ മൂന്ന് സ്ത്രീകളും പിടിയിലായത്. മുരുകനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കൂട്ടാളികളെ കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply