2018ന്‍റെ ദുഃഖം; നമ്മളെ വിട്ടുപിരിഞ്ഞ പ്രതിഭകള്‍
2018ന്‍റെ ദുഃഖം; നമ്മളെ വിട്ടുപിരിഞ്ഞ പ്രതിഭകള്‍
മലയാള സിനിമയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടന്ന വര്‍ഷമാണ് 2018. അതേസമയം മലയാള സിനിമയില്‍ നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്ന വര്‍ഷം കൂടിയാണ് 2018. കേരളത്തിന് 2018ല്‍ നഷ്ട്ടമായത് ഒരുപിടി നല്ല കലാപ്രതിഭകളെയാണ്. സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ വേദനിപ്പിച്ച വിയോഗങ്ങള്‍.
ബാലഭാസ്‌ക്കര്‍
വയലിനില്‍ മാന്ത്രിക സ്പര്‍ശത്തിലൂടെ അത്ഭുതം തീര്‍ക്കുന്ന പ്രതിഭയായിരുന്നു ബാലഭാസ്ക്കാര്‍. ഭാര്യയും മകളുമൊത്ത് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്ക്കറിനെ നമുക്ക് നഷ്ട്ടമായത്. അപകടത്തില്‍ ഭാര്യ ലക്ഷ്മി രക്ഷപെട്ടെങ്കിലും മകള്‍ തേജസ്വിനിയും മരണത്തിന് കീഴടങ്ങി. അതേസമയം അപകടത്തെ സംബന്ധിച്ച ദുരൂഹതയുണ്ടെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്.
Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും
ക്യാപ്റ്റന്‍ രാജു
പട്ടാളക്കാരനായിരിക്കുമ്പോഴും കലയും അഭിനയവും കൂടെ കൊണ്ടുനടന്ന വ്യക്തിയായിരുന്നു ക്യാപ്റ്റന്‍ രാജു. വില്ലന്‍ വേഷങ്ങളില്‍ തുടങ്ങി ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് ക്യാപ്റ്റന്‍ രാജു തെളിയിച്ചു. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം അന്തരിച്ചത്.
കെടിസി അബ്ദുല്ല
ചുരുങ്ങിയ ചിത്രങ്ങളിലെ അഭിനയിച്ചുട്ടുള്ളൂവെങ്കിലും അദേഹം ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. അറബിക്കഥ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളിലെ അബ്ദുല്ലയുടെ പ്രകടനം ശ്രദ്ധേയമാണ്
കെടിസിയില്‍ ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അബ്ദുല്ല സിനിമയില്‍ സജീവമായത്. മുബത്തിന്‍ കുഞ്ഞബ്ദുല്ല എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അദേഹം അന്തരിച്ചത്.
ലക്ഷ്മി കൃഷ്ണമൂര്‍ത്തി
മുത്തശ്ശിയായും അമ്മയായും തനിക്ക് ലഭിച്ച കഥാപാത്രത്തെ മികവുറ്റതാക്കി പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേത്രിയാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തി. ഈ പുഴയും കടന്ന്,ഉദ്യാനപാലകന്‍,പിറവി, പട്ടാഭിഷേകം,അനന്തഭദ്രം വാസ്തുഹാര, തൂവല്‍ക്കൊട്ടാരം തുടങ്ങി നിരവധി സിനിമകളില്‍ അമ്മയായും അമ്മൂമ്മയായും വേഷമിട്ടിട്ടുണ്ട് ലക്ഷ്മി കൃഷ്ണമൂര്‍ത്തി.
കലാശാല ബാബു
നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ അതുല്യ പ്രതിഭയാണ് കലാശാല ബാബു. സ്വാഭാവിക ശൈലിയില്‍ വില്ലന്‍ കഥാപാത്രങ്ങളെ വിസ്മയമാക്കിയ നടനാണ് കലാശാല ബാബു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം അന്തരിച്ചത്.
Also Read >> ഹാഷിഷുമായി ബി ഡി എസ് വിദ്യാര്‍ത്ഥിനി പിടിയില്‍
കൊല്ലം അജിത്ത്
വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ നടനാണ് കൊല്ലം അജിത്ത്. 500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം അന്തരിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെ തുടക്കം കുറിച്ച് പിന്നീട് ഹാസ്യ കഥാപാത്രങ്ങളും കൊല്ലം അജിത്ത് കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ഹിന്ദിയിലും ശ്രദ്ധേയമായ വേഷങ്ങളില്‍ കൊല്ലം അജിത്ത് അഭിനയിച്ചിട്ടുണ്ട്. അഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Leave a Reply