‘ഉയരെ’ ഇന്റര്‍നെറ്റില്‍; എഴുനൂറോളം പേര്‍ ഫേസ്ബുക്കില്‍ ലിങ്ക് ഷെയര്‍ ചെയ്തു

‘ഉയരെ’ സിനിമയുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍. പാര്‍വതിയും ആസിഫ് അലിയും ടോവിനോ തോമസും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്റര്‍നെറ്റില്‍ എത്തിയത്. എഴുനൂറോളം പേര്‍ സ്വന്തം ടൈം ലൈനിലേക്ക് സിനിമ ഷെയര്‍ ചെയ്തിട്ടുണ്ട്.

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ‘ഉയരെ’ പറയുന്നത്. കേരളത്തിലും വിദേശത്തും നിറഞ്ഞ സദസുകളില്‍ സിനിമയുടെ പ്രദര്‍ശനം തുടര്‍ന്ന്‌കൊണ്ടിരിക്കുമ്പോഴാണ് ചിത്രം ഇന്റര്‍നെറ്റിലെത്തുന്നത്.

ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ വ്യാജ പതിപ്പ് എത്തിയതെന്നത് ശ്രദ്ധേയമാകുന്നു. ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ള പ്രിന്റിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. അതിനാല്‍തന്നെ സിനിമ വിദേശത്തെ റിലീസ് കേന്ദ്രങ്ങളില്‍ എവിടെയോ പ്രദര്‍ശിച്ചപ്പോള്‍ ക്യാമറ ഉപയോഗിച്ച് സ്‌ക്രീനില്‍ നിന്ന് പകര്‍ത്തിയതിന് ശേഷം ഫേസ്ബുക്കില്‍ ഇട്ടതാകാമെന്നാണ് ഇപ്പോഴത്തെ നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment