വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി: മലേഷ്യയില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളില്‍ നിന്ന് 225000 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. പറവൂര്‍ സ്വദേശിയും ഇപ്പോള്‍ തൃക്കാക്കര കരുമക്കാട് വാടകയ്ക്ക് താമസിക്കുന്ന കള്ളിയാട് കടുവപറമ്പില്‍ ഉദയന്‍ (54) എന്നയാളാണ് അറസ്റ്റിലായത്.

സുവിശേഷകനായ ഇയാള്‍ 2015-ലാണ് പണം വാങ്ങിയശേഷം, വിസ നല്‍കാതെ കടന്നുകളഞ്ഞത്. ഇയാള്‍ സ്ഥിരം വിലാസത്തില്‍ താമസിക്കാതെ അത്താണി, കാക്കനാട്, ബാഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. മൊബൈല്‍ നമ്പറുകള്‍ തുടര്‍ച്ചയായി മാറി മാറി ഉപയോഗിച്ചു വന്നിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃക്കാക്കര കരുമക്കാട് വാടക വീടിന് സമീപത്തു നിന്ന് ഇയാള്‍ അറസ്റ്റിലായത്. കേസ്സില്‍ ഇയാളുടെ മകന്‍ ഗോട്ളിയും മറ്റൊരാളും പ്രതിയാണ്.

ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാണ്ട് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ പി.എം.ബൈജു, SI എം.എസ്.ഫൈസല്‍, ASI റെജിമോന്‍, CPO ജിസ്മോന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply