മലയാള ചിത്രം കോട്ടയം : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ബിനു ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോട്ടയം. പുതുമുഖങ്ങള്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സംഗീത് ശിവന്‍, അനീഷ് ജി. മേനോന്‍, രവി മാത്യു, നിമ്മി റാഫേല്‍, ശ്രീനാഥ് കെ. ജനാര്‍ഥനന്‍, ആനന്ദ് വി. കാര്യാട്ട്, ഷഫീഖ്, ചിന്നു കുരുവിള എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. മോണ്‍ട്രിയോള്‍ ഫിലിം ഫെസ്റ്റിവല്‍, ഡല്‍ഹി രാജ്യാന്ത്ര ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സജിത്ത് നാരായണന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply