അപ്രത്യക്ഷകരായ വീട്ടാമ്മമാരുടെ ഇഷ്ട താരങ്ങള്‍

നിത്യവും സ്വീകരണമുറിയില്‍ വന്ന് കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന, ഒരു കുടുംബാംഗത്തെ പോലെയാണ് വീട്ടമ്മമാര്‍ക്ക് എന്നും സീരിയല്‍ താരങ്ങള്‍. സിനിമാ താരങ്ങളേക്കാള്‍ ഏറെ അടുപ്പവും സ്നേഹവും സീരിയല്‍ താരങ്ങളോടാണ്.

പല സീരിയലുകളും വര്‍ഷങ്ങളോളം തുടരും. അതുകൊണ്ട് തന്നെ അവരോട് ഒരു അടുപ്പവും സീരിയല്‍ പ്രേക്ഷകര്‍ക്കുണ്ട്‌. അവരില്‍ പലരും ഒന്നോ രണ്ടോ സീരിയല്‍ കഴിയുമ്പോള്‍ പെട്ടന്ന് അപ്രത്യക്ഷരാകുന്നത് എന്തുകൊണ്ടാണെന്ന് അറിയാനുള്ള കൗതുകവും ചെറുതല്ല.

malayalam serial actress

സംഗീതമോഹന്‍ 

സീരിയലിലും പുറത്തും വില്ലത്തി പരിവേഷമുള്ള നടിയാണ് സംഗീത. ദൂരദര്‍ശന്‍ തുടങ്ങിയ കാലംതൊട്ടേ സംഗീത സീരിയല്‍ അഭിനയ രംഗത്ത്‌ സജീവമാണ്. ജ്വാലയായി എന്ന സീരിയല്‍ സംഗീതയ്ക്ക്ഏറെ ആരാധകരെ നേടിക്കൊടുത്ത പരമ്പരയാണ്.

പതിനഞ്ചിലധികം മെഗാ സീരിയലുകളില്‍ അഭിനയിച്ച സംഗീത മോഹന്‍ ഇപ്പോള്‍ സീരിയലിന്റെ പിന്നണിയില്‍ പ്രവൃത്തിയ്ക്കുന്നുണ്ട്. ഏഷ്യനെറ്റിലെ സീതാ കല്യാണം എന്ന സീരിയലിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീതയാണ്

ശ്രീകല ശശിധരന്‍

സോഫിയയെ പ്രേക്ഷകര്‍ ഇനിയും മറന്നു കാണില്ല. എന്റെ മാനസപുത്രിയെന്ന പരമ്പരയില്‍ ഗ്ലോറിയുടെ ക്രൂരതയില്‍ കഷ്ട്ടപ്പെടുന്ന കരഞ്ഞു കലങ്ങിയ കണ്ണുമായി എന്നും പ്രേക്ഷകരുടെ മുന്നില്‍ എത്തുന്ന സോഫി. ഈ കഥാപാത്രത്തിലൂടെ വീട്ടമ്മമാരുടെ സഹതാപം പിടിച്ചുപറ്റാന്‍ സ്രീകലയ്ക്കായി.

ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും ശ്രീകല ശശിധരന്‍ ഓര്‍മിക്കപ്പെടുന്നത് സോഫിയയിലൂടെയാണ്. വിവാഹ ശേഷം ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് ശ്രീകല.

Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും

രസ്‌ന

സീമ, സീന എന്നീ ഇരട്ട വേഷം ചെയ്തുകൊണ്ട് പ്രായത്തെ വെല്ലുന്ന അഭിനയം കാഴ്ചവച്ച നടിയാണ് രസ്ന. രസ്നയെ ഓര്‍ക്കാന്‍ പാരിജാതം എന്ന ഒറ്റ സീരിയല്‍ മതി. എന്നാല്‍ ഈ സീരിയലിന് ശേഷം പിന്നീട് അഭിനയ രംഗത്ത്‌ കണ്ടിട്ടില്ല. നീണ്ട ഇടവേളയ്ക്കു ശേഷം മറ്റൊരു പരമ്പരയില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇത് പാതിവഴിയില്‍ നിലച്ചു പോയി.

സജിത ബേട്ടി

ബാലതാരമായി സിനിമയിലേത്തി പിന്നീട് സീരിയലിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തിയ നടിയാണ് സജിത ബേട്ടി. സ്വന്തം, ആലിപ്പഴം തുടങ്ങി മുപ്പതോളം സീരിയലുകളില്‍ സജിത ബേട്ടി അഭിനയിച്ചിട്ടുണ്ട്. സജീവമല്ലെങ്കിലും ചെറിയ റോളുകളില്‍ ഇപ്പോഴും സജിത ബേട്ടി രംഗത്തുണ്ട്. കളേഴ്‌സ് ടിവിയിലെ സീത എന്ന സീരിയലില്‍ ഒരു കഥാപാത്രം ചെയ്യുന്നു.

Also Read >> നടി വനിത വീണ്ടും അറസ്റ്റില്‍

ചന്ദ്ര ലക്ഷ്മണ്‍

സ്വന്തം, മേഘം, ദേവി, സ്ത്രീ, ജലം, കടമറ്റത്ത് കത്തനാര്‍, ഉണ്ണിയാര്‍ച്ച എന്നീ സീരിയലുകളിലൂടെ വത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ചന്ദ്രാ ലക്ഷ്മണ്‍.

ചില സിനിമകളില്‍ മുഖം കാണിച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ഒരു ഇടവേളയ്ക്ക് ശേഷം തമിഴ് സീരിയലുകളില്‍ അഭിനയിച്ചെങ്കിലും രണ്ടു വര്‍ഷമായി അഭിനയ രംഗത്ത്‌ നിന്നും വിട്ട് നില്‍ക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*