ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട: ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. മലയാലപ്പുഴ സ്വദേശികളായ സ്വദേശി ഹരി, ഭാര്യ ലളിത എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ അയല്‍വാസികളാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. അതേസമയം ഭാര്യ ലളിതയെ കൊലപ്പെടുത്തിയ ശേഷം ഹരി ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പോലീസ്. ലളിതയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കിടപ്പുമുറിയിലും ഹരിയെ സ്വീകരണ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടത്.

കോടാലികൊണ്ട്‌ ഭാര്യ ലളിതയുടെ കഴുത്തറുത്ത നിലയിലാണ് മൃതദേഹം. ഇരുവരും തമ്മില്‍ കുടുംബ കലഹം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കിണറില്‍ നിന്നും വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കയറിലാണ് ഹരി തൂങ്ങാന്‍ ഉപയോഗിച്ചത്.സമീപവാസികള്‍ വെള്ളം കോരാന്‍ എത്തിയപ്പോള്‍ കിണറ്റില്‍ കയറു കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഹരിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment