ചൈനയിലെ ഹവാല റാക്കറ്റ് കണ്ണിയായ മലയാളി പിടിയിൽ




ചൈനയിലെ ഹവാല റാക്കറ്റ് കണ്ണിയായ മലയാളി പിടിയിൽ

ചൈനയിലെ ഹവാല കള്ളപ്പണ റാക്കറ്റുമായി ബന്ധമുള്ള സംഘം ബംഗളൂരുവിൽ പിടിയിൽ. ഒൻപതംഗ സംഘമാണ് ബംഗളുരു പോലീസിന്‍റെ പിടിയിലായത്.

ഒമ്പതംഗ സംഘത്തിലെ ഒരാൾ മലയാളിയാണ്. നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ആപ്പുകൾ നിർമ്മിച്ച് നടത്തിയ വന്‍ ഓൺലൈൻ തട്ടിപ്പാണ്.

മലയാളിയായ അനസ് അഹമ്മദാണ് സംഘത്തിലെ പ്രധാന കണ്ണി. 9 അംഗ സംഘത്തിലെ രണ്ടുപേർ ചൈനീസ് പൗരൻമാരും രണ്ടുപേർ ടിബറ്റ് പൗരന്മാരാണ്.

ബംഗളൂരു പോലീസിന്റെ സിഐഡി സൈബർ വിഭാഗമാണ് സംഘത്തെ പിടികൂടിയത്. ബുൾ ഫിൻടെക് ടെക്നോളജീസ്, എച്ച് ആന്റ് എസ് വെഞ്ചേർസ്, ക്ലിഫോർഡ് വെഞ്ചേർസ് തുടങ്ങിയ വ്യാജ കമ്പനികള്‍ തുടങ്ങിയാണ് സംഘം തട്ടിപ്പ് നടത്തിയത്.

ഇവര്‍ക്ക് ചൈനയിലെ കള്ളപ്പണ ഹവാല റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*