Jawan Killed in Pak Firing l കാശ്മീരില്‍ പാക് സൈന്യത്തിന്‍റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു
കാശ്മീരില്‍ പാക് സൈന്യത്തിന്‍റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു Jawan Killed in Pak Firing
Jawan Killed in Pak Firing ജമ്മുകാശ്മീര്‍ : ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കൃഷ്ണഘാട്ടി സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മലയാളി സൈനികന് വീരമൃത്യു.
ഏറണാകുളം മണക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. പ്രകോപനമില്ലാതെ ഇന്ന് പുലര്‍ച്ചെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. 34 വയസ്സുള്ള ആന്റണി സെബാസ്റ്റ്യന്‍ അവിവാഹിതനാണ്. ഗുരുതരമായി പരിക്കേറ്റ മാരിമുത്തു എന്ന ജവാന്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
Leave a Reply