പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു
പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു
ഇടുക്കി: പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു. നെടുംകണ്ടം ചേമ്പളം ചേനപ്പുര ജോസഫിന്‍റെ മകന്‍ റോബിന്‍(22) ആണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് റോബിന്‍ കരസേനയില്‍ ഡ്രൈവറായി പ്രവേശിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് റോബിന്‍ ഓടിച്ചിരുന്ന സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞത്. അപകട വിവരം കരസേന അധികൃതര്‍ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ കരസേന സ്വീകരിച്ചു വരുന്നു. മാതാവ് സെലിന്‍,ഏക സഹോദരി റോസ്മി.
Also Read >> ആശുപത്രികള്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി
ഇനി മുതല്‍ ആശുപത്രികള്‍ ചികിത്സാസംബന്ധിയായ മരുന്നിനും, ഇമ്പ്‌ലാന്റുകള്‍ക്കും, ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി.
വില്പന നികുതിയുടെ പരിധിയില്‍ വരുന്നതല്ല ആശുപത്രികള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെന്നും കോടതി നിരീക്ഷിച്ചു. എ. മുഹമ്മദ് മുസ്താഖ്, കെ. വിനോദ് ചന്ദ്രന്‍, അശോക് മേനോന്‍ എന്നിവര്‍ അടങ്ങിയ ഫുള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മരുന്നുകള്‍ക്കും മറ്റ് ചികിത്സാ ഉപകരണങ്ങള്‍ക്കും ആശുപത്രികള്‍ നികുതി അടക്കണമെന്ന് നേരത്തെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നിരുന്നു.
കച്ചവട ആവശ്യത്തിന് വേണ്ടിയാണ് ആശുപത്രികള്‍ നിലനില്‍ക്കുന്നതെന്നും അവര്‍ക്ക് ലാഭം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി ബാധകമാണെന്നുമാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്.
എന്നാല്‍ ഫുള്‍ ബെഞ്ചിന്റെ പുതിയ വിധി അനുസരിച്ച്, ആശുപത്രികളുടെ ചികിത്സയുടെ ഭാഗമാണ് മരുന്നുകളും,ഇമ്പ്‌ലാന്റുകളും മറ്റ് ഉപകരണങ്ങളും. ഇവ ആശുപത്രികള്‍ നല്‍കുന്ന സേവനത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
അതിനാല്‍ മെഡിക്കല്‍ ട്രീറ്റന്റിന്റെ ഭാഗമായി വരുന്ന ഈ വസ്തുക്കള്‍ ഒരു കാരണവശാലും വില്‍പ്പനനികുതിയുടെ നിര്‍വചനത്തില്‍ വരുന്നതല്ലെന്നും അത് വില്പനയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചികിത്സയെയും വില്പനയെയും ഇക്കാര്യത്തില്‍ വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല. ഈ കാരണം ചൂണ്ടിക്കാണിച്ചു കൊണ്ട് ആശുപത്രികളില്‍ നിന്നും വില്‍പ്പന നികുതി ഈടാക്കാനും സാധ്യമല്ലെന്ന് കോടതി പറഞ്ഞു.
Leave a Reply