സ്‌പോണ്‍സര്‍ ചതിച്ചതിനെതുടര്‍ന്ന് കുവൈറ്റില്‍ വീട്ടുതടങ്കലിലായ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി

സ്‌പോണ്‍സര്‍ ചതിച്ചതിനെതുടര്‍ന്ന് കുവൈറ്റില്‍ വീട്ടുതടങ്കലിലായ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി

സ്‌പോണ്‍സര്‍ ചതിച്ചതോടെ കുവൈറ്റില്‍ വീട്ടുതടങ്കലിലായ മുവ്വാറ്റുപുഴ സ്വദേശിനി നാട്ടിലെത്തി. ചൊവ്വാഴ്ചയാണ് അണനെല്ലൂര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ ഹണിമോള്‍ ജോര്‍ജ്ജ് എന്ന യുവതി നാട്ടിലെത്തിയത്.

ബ്യൂട്ടീഷന്‍ ജോലിക്കായി ഈരാറ്റുപേട്ടയിലെ ഒരു ഏജന്‍സിവഴിയാണ് ഒക്ടോബര്‍ 28 ന് ഹണിമോള്‍ കുവൈറ്റിലേയ്ക്ക് പോയത്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ യുവതിയെ വീട്ടു ജോലിക്കായി സ്‌പോണ്‍സര്‍ കൈമാറുകയായിരുന്നു.

മൂന്ന് നിലയുള്ള കെട്ടിടം മുഴുവന്‍ കഴുകി വൃത്തിയാക്കല്‍ ഉള്‍പ്പടെയായിരുന്നു ഹണിയുടെ ജോലി. അവിടെ ആരൊടെങ്കിലും സംസാരിക്കാനോ ഫോണ്‍ ചെയ്യാനോ ഹണിയ്ക്ക് അനുവാദമില്ലാരുന്നു. മിക്ക ദിവസവും ഭക്ഷണം പോലും കിട്ടിയിരുന്നില്ല.

ഇതിനിടെയാണ് സമീപത്തെ മുറിയിലെ മറ്റൊരു സ്ത്രീയുടെ ഫോണില്‍ നിന്നും ബ്യൂട്ടീഷന്‍ അസോസിയേഷന്‍ സംഘടനാംഗങ്ങളുടെ ഗ്രൂപ്പിലേക്ക് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സന്ദേശം അയച്ചത്.

തുടര്‍ന്ന് എംമ്പസിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രവാസി ഫെഡറേഷന്റേയും സഹായത്തോടെ തിങ്കളാഴ്ച ഹണിയെ അവിടെനിന്നും നിന്നും രക്ഷപ്പെടുത്തി.

ഹണിയുടെ ബന്ധുക്കള്‍ മുവ്വാറ്റുപുഴയിലെ ഏജന്‍സിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. നെടുമ്പാശേരിയിലെത്തിയ ഹണിയ്ക്ക് ബ്യൂട്ടീഷന്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

തികച്ചും അവശയായിരുന്നു ഹണിയെ പ്രാഥമിക ചികില്‍സക്ക് ശേഷം വീട്ടിലെത്തിച്ചു. കുവൈറ്റില്‍ ഇനിയും പതിനാലോളം പേര്‍ വീട്ടുതടങ്കലിലുണ്ടെന്നാണ് ഹണി പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment