മദ്യ രാജാവ് വിജയ്മല്യയെ ഇന്ത്യക്ക് കൈമാറും; ആഭ്യന്തര വകുപ്പ് നടപടികള്‍ തുടങ്ങി

മദ്യ രാജാവ് വിജയ്മല്യയെ ഇന്ത്യക്ക് കൈമാറും; ആഭ്യന്തര വകുപ്പ് നടപടികള്‍ തുടങ്ങി

വ്യവസായിയും, മദ്യ രാജാവും 9,000 കോടി തട്ടിപ്പ് കേസിലെ പ്രതിയായ വിജയ്‌ മാല്ല്യയെ ഇന്ത്യയിക്ക്‌ കൈമാറുമെന്ന് യൂ കെ അറിയിച്ചു.

ഇത് സംബന്ധിച്ച ഉത്തരവില്‍ സ്റ്റേറ്റ് സെക്രട്ടറി ഒപ്പുവെച്ചു. 62 വയസ്സുകാരനായ മല്ല്യ അടച്ചുപൂട്ടിയ കിംഗ്‌ ഫിഷര്‍ വിമാന കമ്പനിയുടെ ചെയര്‍മാനായിരുന്നു.

ഈ കമ്പനിയുടെ പേരിലാണ് വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടിയോളം രൂപ കുടിശ്ശിക വരുത്തി ബാങ്കുകളെ പറ്റിച്ച് ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് മുങ്ങിയത്.

2016 വിവിധ ബാങ്കുകളുടെ കൂട്ടായ്മ മല്ല്യക്കെതിരെ വായ്പ തിരിച്ചു പിടിക്കാനുള്ള നിയമ നടപടികള്‍ ആരംഭിച്ചത്. അതേസമയം ലണ്ടന്‍ കോടതിയുടെ നടപടിക്കെതിരെ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പതിനാല് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply