60.7 കോടി കളക്ഷന്‍ നേടി മാമാങ്കം

നാല് ദിവസം കൊണ്ട് 60.7 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായി തിയറ്ററുകളിലെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കം . എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഡിസംബര്‍ 12നാണ് പ്രദര്‍ശനത്തിന് എത്തിയത്.

വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം നൽകിയത്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തത്. കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*