രാജി സന്നദ്ധതയറിയിച്ച് മമത ബാനര്‍ജി
രാജി സന്നദ്ധതയറിയിച്ച് മമത ബാനര്‍ജി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിക്കൊരുക്കമാണെന്ന് മമത പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ താല്പര്യമില്ലെന്നും പാര്‍ട്ടിയുടെ ആഭ്യന്തരസമിതിയില്‍ താന്‍ രാജിസന്നദ്ധത അറിയിച്ചെന്നും എന്നാല്‍ പാര്‍ട്ടി ഇത് തള്ളിയെന്നും മമത അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമത രാജിസന്നദ്ധത പരസ്യമാക്കിയത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും തുടരാന്‍ ഞാനില്ല.
മുഖ്യമന്ത്രി കസേര തനിക്ക് ഒന്നുമല്ല. പാര്‍ട്ടിയാണ് എനിക്ക് എല്ലാമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ അദ്ധ്യക്ഷ മാത്രമായി തുടരാനുള്ള തന്റെ തീരുമാനം യോഗം അംഗീകരിച്ചില്ലെന്നും മമത പറയുന്നു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply