വസന്തകുമാറിന്റെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിച്ച് മമ്മൂട്ടി

വസന്തകുമാറിന്റെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിച്ച് മമ്മൂട്ടി

ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ധീരജവാന്‍ വസന്തകുമാറിന് ആദരവര്‍പ്പിക്കാന്‍ ചലച്ചിത്ര താരം മമ്മൂട്ടി വീട്ടിലെത്തി. ആരുമറയാതെ തിരക്കൊഴിഞ്ഞ നേരത്താണ് മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.

വസന്തകുമാറിന്റെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിക്കാന്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി എത്തിയത്. നടന്‍ അബു സലീമും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

വസന്തകുമാറിനെ അടക്കിയിരുന്ന വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കുടുംബ ശ്മശാനത്തിലേയ്ക്ക് നടന്നെത്തി മമ്മൂട്ടി പുക്കള്‍ സമര്‍പ്പിച്ചു.

പിന്നീട് വീട്ടിലെത്തി വസന്തകുമാറിന്റെ ഭാര്യ ഷീനയെയും മക്കളേയും അമ്മ ശാന്തയെയും ആശ്വസിപ്പിക്കുകയും അല്‍പ്പസമയം ഇവര്‍ക്കൊപ്പം ചെലവഴിക്കുകയും ചെയ്ത ശേഷം മമ്മൂട്ടി മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply