‘ഉണ്ട’ യേറ്റ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം; വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടി സിനിമയുടെ ചിത്രീകരണം
‘ഉണ്ട’ യേറ്റ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം; വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടി സിനിമയുടെ ചിത്രീകരണം
റിസര്‍വ് വനത്തില്‍ മണ്ണിട്ട് റോഡുണ്ടാക്കി സിനിമാ ചിത്രീകരണം തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥന് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റി. കാസര്‍കോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തിലാണ് സിനിമാ ചിത്രീകരണാവശ്യത്തിനായി അറുപത് ലോഡ് മണ്ണിറക്കിയത് റോഡ് നിര്‍മ്മിച്ചത്. നിയമപ്രകാരം അനുവദിക്കാനാവാത്ത നടപടിയെ എതിര്‍ത്തതിനാണ് റേഞ്ച് ഓഫീസര്‍ അനില്‍കുമാറിനെ അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റിയത്.
Also Read >> ഹോം നേഴ്സ് ആയി ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുന്ന സ്ത്രീ പിടിയില്‍
മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ചിത്രീകരണ ആവശ്യത്തിനായി മണ്ണ് ഇറക്കാനും ഡിഎഫ്ഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ അനുമതി നല്‍കിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. നിയമലംഘനമാണെന്ന് കണ്ടെത്തി ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയെടുക്കാതെ വീണ്ടും ചിത്രീകരണത്തിന് അനുവദിക്കുകയായിരുന്നു.
ചിത്രീകരണത്തിനായി സപ്തംബര്‍ മാസത്തില്‍ ഡിഎഫ്ഒയുടെ സമക്ഷം അനുമതി തേടി. ഉപാധികളോടെ സിനിമ ചിത്രീകരത്തിന് അനുമതി നല്‍കാന്‍ ഡിഎഫഒക്ക് അധികാരമുണ്ട്. ഇതനുസരിച്ച് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നാലോ, അഞ്ചോ ലോഡ് മണ്ണ് വനത്തിലിറിക്കിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട റേഞ്ച് ഓഫീസര്‍ ആയിരുന്ന അനില്‍ കുമാര്‍ മണ്ണിറക്കുന്നത് നിര്‍ത്തി വപ്പിച്ചു. എന്നാല്‍ പിന്നീട് തനിക്ക് മുകളില്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് സ്ഥലംമാറ്റ നടപടിക്ക് വിധേയനായ അനില്‍കുമാര്‍ പറയുന്നു.
Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി
ഇത് പ്രശ്‌നമായതോടെ മണ്ണിടുന്നതിന് ഡിഎഫ്ഒ പ്രത്യേക ഉത്തരവ് നല്‍കി. പരിധികള്‍ പോലും നിശ്ചയിക്കാതെ നല്‍കിയ ഉത്തരവ് പ്രകാരം വനത്തിലേക്ക് അറുപത് ലോഡ് മണ്ണ് കടത്തി. എന്നാല്‍ പിന്നീട് മഴ പെയ്ത സാഹചര്യത്തില്‍ മണ്ണ് അടിഞ്ഞുകൂടി വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമെന്ന് കണ്ട് അനില്‍കുമാര്‍ വീണ്ടും മണ്ണിറക്കുന്നത് നിര്‍ത്തിവപ്പിച്ചു. പാറകള്‍ക്ക് മുകളില്‍ മണ്ണ് നിരത്തി വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പാകത്തില്‍ റോഡ് നിര്‍മ്മിക്കുകയും ചെയ്തു.
Also Read >>സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി
അതോടെ സംഭവം മാധ്യങ്ങളില്‍ വാര്‍ത്തയാവുകയും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ് കുമാര്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവപ്പിക്കാന്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. വനനിയമ പ്രകാരം പുറത്ത് നിന്ന് വനത്തിലേക്ക് മണ്ണ് കടത്താനോ നിക്ഷേപിക്കാനോ ആവില്ല. വനത്തിന്റെ സ്വാഭാവിക പ്രകൃതിക്ക് ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടാക്കില്ല എന്ന ഉറപ്പില്‍ വേണം സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കാന്‍. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഉന്നതര്‍ക്കുവേണ്ടി നിയമലംഘനം.
Leave a Reply