ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം; ചിരിപടര്‍ത്തി മമ്മൂട്ടി
ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം; കൃഷ്ണപ്രഭയുടെ ഡാന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനത്തില്‍ ചിരിപടര്‍ത്തി മമ്മൂട്ടി
ചലച്ചിത്രതാരം കൃഷ്ണപ്രഭയുടെ ഡാന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനത്തില്‍ ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍. കൃഷ്ണ പ്രഭയുടെ ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ ഫലിതം.
കൃഷ്ണ പ്രഭ, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്‌കൂള്‍ തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താന്‍ കഴിയണം എന്നില്ല..’ മമ്മൂട്ടി പറഞ്ഞു.
തിരക്കുകള്‍ക്കിടയിലും തന്റെ ഈ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് മമ്മൂട്ടിയോടുളള നന്ദി പ്രകാശിപ്പിച്ച് കൊണ്ട് കൃഷ്ണപ്രഭ സംസാരിച്ചു.
വിളിക്കാതിരുന്നിട്ടും ഇങ്ങോട്ട് വിളിച്ചു ചോദിച്ചാണ് താനെത്തിയതെന്ന് കൃഷ്ണ പ്രഭയെ പരിഹസിച്ച് മിമിക്രി കലാകാരനും നടനും സംവിധായകനുമായ രമേശ് പിഷാരടി പറഞ്ഞു. അതാണ് ചടങ്ങില്‍ എത്താന്‍ വൈകിയത്.
എന്നാലും മമ്മൂക്കയോട് വിളിച്ച് എല്ലാം നന്നായി ചെയ്യണമെന്ന് ഏല്‍പിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ഉടനെ വിളിച്ച് എല്ലാം നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടാണ് ഇവിടുന്നു പോയതെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. മിമിക്രിക്ക് ക്ലാസെടുക്കാന്‍ ഇടയ്ക്ക് വരാമെന്ന് വാഗ്ദാനവും നല്‍കിയാണ് പിഷാരടി മടങ്ങിയത്.
സംവിധായകന്‍ ആന്റണി സോണി, സംഗീത സംവിധായകന്‍ അഫ്സല്‍ യൂസഫ്, അരുണ്‍ ഗോപി, ആര്യ, നടി മിയ, അമ്മ ജിമി ജോര്‍ജ്, ഷീലു ഏബ്രഹാം, അപര്‍ണ ബാലമുരളി, കലാമണ്ഡലം സുഗന്ധി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Leave a Reply