മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന വണ്‍ തീയേറ്ററില്‍ തന്നെ കളിക്കുമെന്ന് നിര്‍മാതാക്കള്‍

മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന വണ്‍ തീയേറ്ററില്‍ തന്നെ കളിക്കുമെന്ന് നിര്‍മാതാക്കള്‍

ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രമായ വണിന്റെ നിര്‍മ്മാതാക്കള്‍ ഒടിടി റിലീസുമായി ബന്ധപ്പെട്ട നിലപാടുമായി രംഗത്ത്. തങ്ങളുടെ ചിത്രം ഒടിടി റിലീസിന് നല്‍കുന്നില്ലെന്നും കൊവിഡ് ഭീതി മാറിയതിനു ശേഷം തീയേറ്റര്‍ റിലീസ് ചെയ്യുമെന്നുമാണ് നിര്‍മാതാക്കളായ ഇച്ചായീസ് പ്രൊഡക്ഷന്‍ അറിയിച്ചത്. നിര്‍മ്മാതാക്കള്‍ പുറത്തു വിട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിര്‍മ്മാതാക്കള്‍ പുറത്തു വിട്ട് കുറിപ്പ് ഇങ്ങനെ.

പ്രിയപ്പെട്ടവരെ, വണ്‍ എന്ന സിനിമ ഒടിടി ഫ്‌ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യുന്നില്ലെന്ന് അറിയിച്ചു കൊളളുന്നു. ലോക ജനത നേരിടുന്ന ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകള്‍ വഴി തന്നെ വണ്‍ റിലീസ് ചെയ്യണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ഈ മഹാമാരിയെ അതിജീവിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തില്‍, നമ്മള്‍ നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയില്‍ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. നമുക്കെല്ലാവര്‍ക്കും സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം. ടീം വണ്‍ !.

പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള വണ്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ജനപ്രിയ സിനിമകളുടെ വ്യക്താക്കളായ ബോബി-സഞ്ജയുടേതാണ്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥാണ് സംവിധായകന്‍.

ചിത്രത്തില്‍ കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ജോജു ജോര്‍ജ്ജ്,സംവിധായകന്‍ രഞ്ജിത്ത്,സലിം കുമാര്‍,മുരളി ഗോപി,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,മേഘനാഥന്‍,മുകുന്ദന്‍,രശ്മി ബോബന്‍,സുധീര്‍ കരമന,വെട്ടുക്കിളി പ്രകാശ്, സുദേവ് നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്‍ വൈദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്നു. നിഷാദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങനെ ആകണമെന്നതിന് ഉദാഹരണമാണ് മമ്മൂട്ടിയുടെ കടയ്ക്കല്‍ ചന്ദ്രനെന്നാണ് സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയത്. മമ്മൂട്ടി ഈ വേഷം ചെയ്യാന്‍ തയ്യാറല്ലായിരുന്നെങ്കില്‍ ഈ ചിത്രം ഉപേക്ഷിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*