മമ്മൂട്ടി സാറിന്റെ വൈഫ് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര അത്ഭുതമായെന്ന് ഗോകുൽ സുരേഷ്
മലയാളസിനിമയിൽ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് സുരേഷ് ഗോപി എന്ന സൂപ്പർതാരത്തിന്റെ മകൻ ഗോകുൽ സുരേഷ്. സ്വന്തമായി ഒരു ഇമേജ് കെട്ടിപടുക്കാനുള്ള ഒരുക്കത്തിലാണ് ഗോകുൽ. ചെയ്‌തുകഴിഞ്ഞ ചിത്രങ്ങളിലെല്ലാം വ്യത്യസ്‌തമായ വേഷങ്ങൾ അവതരിപ്പിക്കാൻ ഗോകുൽ സുരേഷിന് കഴിഞ്ഞു. എന്നാൽ തന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് മമ്മൂട്ടിയുടെ ഭാര്യ തന്റെ കഥാപാത്രങ്ങൾ കണ്ട് അഭിനന്ദിച്ചപ്പോഴാണെന്ന് ഗോകുൽ പറയുന്നു. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗോകുൽ മനസു തുറന്നത്. അഭിനയത്തിൽ അച്ഛൻ അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിന് മറപടി നൽകവെയാണ് ഗോകുൽ ഇക്കാര്യം വ്യക്തമാക്കിയത്.
Leave a Reply