പോലീസിനെ ആക്രമിച്ചയാൾ പിടിയിൽ

പോലീസിനെ ആക്രമിച്ചയാൾ പിടിയിൽ

പോത്താനിക്കാട് ടൗണിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കാര്യത്തിന് സ്ഥലത്തെത്തിയ പോത്താനിക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറെയും സംഘത്തെയും ആക്രമിച്ച പ്രതി പിടിയിൽ.

പല്ലാരിമംഗലം അടിവാട് പൈനായിൽ വീട്ടിൽ റഫ്സല്‍ (39) ആണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പോത്താനി ക്കാട് ജെയ്കോ ജ്വല്ലറിയ്ക്ക് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തിലെ ഒരാളാണ് പ്രതി.

ഈ കേസ്സിലെ മറ്റ് പ്രതികളായ കല്ലറക്കക്കുടി അഫ്സൽ, ഉള്ളിയാട്ട് യൂനസ് എന്നിവരെ കൂടി പിടികൂടാനുണ്ട്. സ്ഥലത്തെത്തിയ എസ്.ഐ യെയും സംഘത്തെയും പ്രതികൾ അസഭ്യം പറഞ്ഞ് ആക്രമിക്കുകയാ യിരുന്നു.

ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രതിയെ സ്റ്റേഷനിലെത്തിച്ചിട്ടും അക്രമം തുടർന്നു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*