കാമുകിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകന്‍ അറസ്റ്റില്‍: കുത്തിയത് 15 തവണ

ചെന്നൈയില്‍ കാമുകിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാഞ്ചിപുരം സ്വദേശി കെവിന്‍ (24) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് കെവിന്‍ ജോലി ചെയ്യുന്നത്. ഇതേ കമ്പനിയിലെ തന്നെ ജീവനക്കാരി കാവ്യ എന്ന 22 കാരിയെ ആണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഒരു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് പാലീസ് പറയുന്നത്. എന്നാല്‍ അടുത്തിടെയായി ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്‌നങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ കാവ്യയുടെ വീട്ടിലെത്തിയതായിരുന്നു കെവിന്‍.

തുമന്നുയൂരിലെ മാളവിക അവന്യൂവിലെ ഫ്‌ലാറ്റിന് സമീപത്തായി ഇരുവരും കണ്ട് സംസാരിക്കുകയും തുടര്‍ന്ന് വാക്ക് തര്‍ക്കമാവുകയും ചെയ്തു. ഇതോടെ കുപിതനായ കെവിന്‍ കയ്യിലുള്ള കത്തി ഉപയോഗിച്ച് കാവ്യയെ 15 തവണ കുത്തി.

കാവ്യയ്ക്ക് കഴുത്തില്‍ അടക്കം കുത്തേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ കെവിനെ പിടിച്ചുമാറ്റുകയും കാവ്യയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കാവ്യയുടെ നില അതീവ ഗുരുതരമാണ്.

കഴിഞ്ഞ ഒരു മാസമായി കാവ്യ കെവിനോട് മിണ്ടാറില്ലെന്നും ഇതില്‍ കെവിന്‍ ഏറെ അസ്വസ്തനായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാവ്യയ്ക്ക് ബോധം തെളിഞ്ഞ ശേഷം പോലീസ് മൊഴിയെടുക്കും

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment