പൊതു സ്ഥലത്ത് പൂച്ചക്കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയയാള്‍ അറസ്റ്റില്‍

പൊതു സ്ഥലത്ത് പൂച്ചക്കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയയാള്‍ അറസ്റ്റില്‍

പൂച്ചക്കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് പൊതു സ്ഥലത്ത് കെട്ടിത്തൂക്കിയയാള്‍ അറസ്റ്റില്‍. കോട്ടയം കങ്ങഴ ഇലയ്ക്കാട് അജയകുമാര്‍ (45) ആണ് അറസ്റ്റിലായത്.

പൂച്ചകളെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊന്നശേഷം അയല്‍വാസിയായ ഹബീബ് മുഹമ്മദിന്റെ വീടിന് മുന്പിലെ വഴിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇയാള്‍ പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ ഹബീബ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

വീഡിയോ ശ്രദ്ധയില്‍പെട്ട പരിസ്ഥിതി പ്രവര്‍ത്തകനായ സാലി വര്‍മ്മ എന്നയാള്‍ വീഡിയോ ദൃശ്യങ്ങളടക്കം കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മൃഗങ്ങളെ ഉപദ്രവിച്ച് കൊല്ലുന്നതിനെതിരെയുള്ള വകുപ്പുകളായ 428, 429 എന്നിവ പ്രകാരവും മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നത് തടയുന്നതിനുള്ള 111ാം വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*