ആൾമാറാട്ടം നടത്തി പണം തട്ടിയ ആളെ അറസ്റ്റ് ചെയ്തു

Man arrested for embezzling money
ആൾമാറാട്ടം നടത്തി പണം തട്ടിയ ആളെ അറസ്റ്റ് ചെയ്തുപോലീസുദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടിൽ രതീഷ് (38) എന്ന ആളെ യാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം സൗത്ത് സിഐ ആണെന്ന് പറഞ്ഞ് പ്രതി പരാതിക്കാര നായ യുവാവിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി ക്ക് ഫേസ്ബുക്ക്‌ വഴി മെസ്സേജ് അയച്ചതിന് പെൺകുട്ടിയുടെ അച്ഛനും ആങ്ങളയും പരാതിയുമായി വന്നിട്ടുണ്ടെന്നും 50,000 രൂപ കൊടു ത്താൽ പറഞ്ഞ് സെറ്റില്‍ ചെയ്യാം എന്നും പറയുകയായിരുന്നു.
ഇതിന് സമ്മതമല്ലെങ്കില്‍ കേസ് എടുക്കുമെന്നും ജയിലിൽ കിടക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്ന് പിതാവിന്‍റെ ഫോൺ നമ്പർ വാങ്ങി ഇരുപ തിനായിരം രൂപ കൊടുത്താൽ കേസ് സെറ്റിൽ ചെയ്യാം എന്ന്‍ പിതാ വിനെ അറിയിച്ചു.

പരിഭ്രാന്തനായ പിതാവ് മകനറിയാതെ ഇയാള്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. പിന്നീട് വിവര മറിഞ്ഞ യുവാവ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.എം.മഹേഷ് കുമാർ, എ.എസ്.ഐ കെ.കെ.അനിൽ കുമാർ, എസ്.സി.പി.ഒ മാരായ നവാസ്, ബോണി, സി.പി.ഒ അനുരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*