അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം

അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം

അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചു. മദ്യപിച്ചെത്തിയ മകന്‍ അമ്മയെ പീഡിപ്പിച്ച കേസിലാണ് വഡോദര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം കെ ചൗഹാന്‍ ശിക്ഷ വിധിച്ചത്.

പ്രതിക്ക് കോടതി ജീവപര്യന്തം തടവും 5000 രൂപ പിഴയും വിധിച്ചു. ഇയാളുടെ പിതാവ് 2012ല്‍ മരിച്ചിരുന്നു. മദ്യപാനിയായിരുന്ന മകന്‍ ഭാര്യ ഉപേക്ഷിച്ചു പോയതിനു ശേഷം നിരന്തരമായി മാതാവിനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒക്ടോബര്‍ 16ന് രാത്രി മദ്യപിച്ചെത്തിയ 42കാരകനായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ മാതാവിന്റെ ശരീര ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍ക്കുകയും ചെയ്തു.

പിറ്റേദിവസം മകളുടെ വീട്ടിലെത്തിയ മാതാവ് നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച പ്രതിക്ക് മാതാവിന്റെ ശരീര ഭാഗങ്ങളില്‍ മാരകമായ മുറിവുകളുണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് മറുപടി നല്‍കാനായില്ല. ഇതോടെ വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment