സ്ത്രീകളെ വശീകരിച്ച് മോഷണം നടത്തിയ പത്തനംതിട്ട സ്വദേശി പൊലീസ് പിടിയില്‍

സ്ത്രീകളെ വശീകരിച്ച് മോഷണം നടത്തിയ പത്തനംതിട്ട സ്വദേശി പൊലീസ് പിടിയില്‍

സ്ത്രീകളെ വശീകരിച്ച് മോഷണം നടത്തിവന്നിരുന്ന പ്രതി പിടിയില്‍. വിവിധ സ്ഥലങ്ങളിലായി സ്ത്രീകള്‍ തനിച്ചു ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ തന്ത്രപൂര്‍വ്വം കയറിക്കൂടി അവരെ വശീകരിച്ച് മോഷണം നടത്തിവരികയായിരുന്നു ഇയാള്‍.

പത്തനംതിട്ട മല്ലപള്ളി ആലുംമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ്ജ് ജോസഫ് (41) ആണ് പിടിയിലായത്. പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂരില്‍ നിന്നുമാണ് ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ഇയാള്‍ ഇരുപതോളം കേസുകളില്‍ പ്രതിയാണ്.

പത്തനംതിട്ട കീഴ്വായ്പൂര്‍, ആറ്റിങ്ങല്‍, കിളിമാനൂര്‍, വര്‍ക്കല, ബിനാനിപുരം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, ചാലക്കുടി, തോപ്പുംപടി, ഹില്‍പാലസ് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പല സ്ഥാപനങ്ങളിലും സിനിമ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആണെന്ന് തെറ്റിധരിപ്പിച്ച് സിനിമയുടെ ഷൂട്ടിങ്ങിനായി സ്ഥാപനം ആവശ്യമാണെന്നും നിങ്ങളൊക്കെ അതില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഇയാളുടെ തട്ടിപ്പ്.

സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പലയിടങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് പലരും പരാതി നല്കുവാന്‍ തയ്യാറായില്ല.

ജില്ലാ പോലീസ് മേധാവി കെ.എം ടോമിയുടെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി. പി വി ബേബി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ സൗത്ത് ഇന്‍സ്പെക്ടര്‍ കെ എന്‍ രാജേഷ്, എസ് ഐ മാരായ എം കെ രാജേഷ് , പ്രേംസ് കുമാര്‍, സീനിയര്‍ സിപിഒ മോഹന്‍കുമാര്‍, കനകരാജ്, സിപിഒ മാരായ അരുണ്‍, സിദ്ദിഖ്, പ്രവീഷ്, റോബിന്‍സണ്‍ എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*