70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ

Man arrested for stealing goods worth Rs 70 lakh

70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ

ആലുവയിലെ പ്രമുഖ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപന ത്തിൽ നിന്നും പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധ ങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

കളമശ്ശേരി എച്ച് എം ടി കോളനിയിൽ മുതിരക്കാലായിൽ വീട്ടീൽ ഇബ്രാഹിംകുട്ടി (54) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്, സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഡ്രൈവറും ജോലിക്കാ രനുമായിരുന്ന കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കാ യിൽ വീട്ടിൽ ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ ബന്ധുവാണ് ഇബ്രാഹിംകുട്ടി. മോഷ്ടിച്ച്കൊണ്ടുവരുന്ന സാധനങ്ങൾ ഇവർ രണ്ടുപേരും ചേർന്ന് പ്രത്യകം പാക്കറ്റുകളി ലാക്കി കടകളിൽ വിൽപ്പന നടത്തുകയായിുരന്നു.

സ്ഥാപന ഉടമ സ്റ്റോക്ക് ക്ലീയറൻസുമായി ബന്ധപ്പെട്ട് ഗോഡൗണിൽ സ്റ്റോക്ക് പരിശോധിച്ചപ്പോൾ ലക്ഷകണക്കിന് രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയ സാധങ്ങളുടെ കുറവ് കണ്ടതിനെ തുടർന്ന് പോലീസിൽ പരാതി നൽകി.

പോലീസ് നടത്തിയ അന്വേഷണത്തിൽ പലപ്പോഴായി ഇയാൾ ചാക്ക് കണക്കിന് സാധനങ്ങൾ വാഹനത്തിൽ കടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഒളിവിൽ പോയ പ്രതിയെ ജില്ലാ പോലിസ് മേധാവി കെ കാർത്തിക്കിൻറെ നേതൃത്തത്തിൽ പ്രതേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഗമണ്ണിൽ നിന്നുമാണ് പിടികൂടിയത്.

ആലുവ എസ്.എച്ച്. ഒ സി.എൽ സുധീർ, എസ്.ഐ മാരായ ആർ.വിനോദ്, കെ.എസ്.വാവ, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, എച്ച്.ഹാരിസ്, മുഹമ്മദ് അമീർ, തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*