യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Man arrested for trying to seduce woman on bus
യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽവാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢി പ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്.

ആലുവാ താലൂക്ക് ആസ്പത്രിയിൽ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ശ്രമം നടന്നത്.

തുടർന്ന് ഇയാൾ ദേശത്ത് ഇറങ്ങുകയും എയർപോർട്ട് ഭാഗത്തേ ക്കുള്ള ടാക്സി കാറിൽ കയറിപ്പോവുകയുമായിരുന്നു. ഈ ഭാഗത്തേക്കു പോയ കാർ കേന്ദീകരിച്ചു നടന്ന അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ആലുവ മാർക്കറ്റിലേക്ക് പോത്ത് സപ്ലൈ ചെയ്യുന്നയാളാണ് ലുക്കുമാൻ. മാർക്കറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. എസ്.ഐമാരായ സന്തോഷ് കുമാർ, ആർ. വിനോദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണൻ, സി.പി.ഒ മാഹിൻ ഷാ അബൂബക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*