പ്രസവിച്ചയുടന്‍ ഭാര്യയും കുഞ്ഞുമായി കൊടൈക്കനാലിന് ടൂര്‍ പോകാന്‍ വാശി പിടിച്ച യുവാവ് അറസ്റ്റില്‍

പ്രസവിച്ചയുടന്‍ ഭാര്യയും കുഞ്ഞുമായി കൊടൈക്കനാലിന് ടൂര്‍ പോകാന്‍ വാശി പിടിച്ച യുവാവ് അറസ്റ്റില്‍

പ്രസവം കഴിഞ്ഞ ഉടന്‍ ഭാര്യയും കുഞ്ഞുമായി വിനോദയാത്ര പോകണമെന്ന് യുവാവിന് വാശി. സംഭവം ഗുരുതരമായപ്പോള്‍ യുവാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. മൂന്നാര്‍ പെരിയവര എസ്‌റ്റേറ്റില്‍ താമസിക്കുന്ന നവീണ്‍ തോമസ് (23), സുഹൃത്ത് മൂന്നാര്‍ ന്യൂ കോളനിയില്‍ താമസിക്കുന്ന സെല്‍വം (25) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

സമയം തെളിഞ്ഞു….പേളി മാണി ബോളിവുഡിലേക്ക്

സമയം തെളിഞ്ഞു….പേളി മാണി ബോളിവുഡിലേക്ക്

Rashtrabhoomi இடுகையிட்ட தேதி: திங்கள், 29 ஜூலை, 2019

വെള്ളിയാഴ്ച താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് നവീന്‍ തോമസിന്റെ ഭാര്യ പ്രസവിച്ചത്. വിവരമറിഞ്ഞ സന്തോഷത്തില്‍ നവീനും സെല്‍വവും തൊട്ടടുത്ത ബാറില്‍ കയറി ആഘോഷിച്ചു. തിരികെ ആശുപത്രിയിലെത്തിയ നവീന്‍ ഭാര്യയെയും നവജാത ശിശുവിനെയും കൊണ്ട് കൊടൈക്കനാലിന് ടൂറിന് പോകണമെന്ന് ഡ്യൂട്ടി നഴ്‌സിനോട് ആഗ്രഹം പ്രകടിപ്പിച്ചു.

സംഭവം ആദ്യം തമാശയെന്ന് മട്ടില്‍ നഴ്‌സ് ചിരിച്ചുതള്ളി. എന്നാല്‍, ഇരുവരും ലേബര്‍ റൂമിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു. ഇതോടെ ഡോക്ടര്‍ എത്തി സംസാരിച്ചെങ്കിലും ഇവര്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഒച്ചയും ബഹളവുമായി. സെക്യൂരിറ്റിക്കാരും രോഗികളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പ്രകോപിതരായി. ഇതോടെ ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിയുകയും കേസെടുക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment