വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവ് അറസ്റ്റില്‍

വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവ് അറസ്റ്റില്‍

വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ജസോ ടി. ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പിന്നീട് ഇയാളെ 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു.

ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച് പുകവലിച്ചതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജസോയില്‍ നിന്ന് രണ്ട് സിഗരറ്റുകളും ലൈറ്ററും പോലീസ് കണ്ടെടുത്തു.

വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ ജീവനക്കാര്‍ പിടികൂടിയത്.

അതേസമയം വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. ദോഹയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുകയാണ് ജസോ. ഇയാള്‍ തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment