ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ പെട്രോള്‍ ജാറുകളുമായെത്തിയാള്‍ അറസ്റ്റില്‍

ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ പെട്രോള്‍ ജാറുകളുമായെത്തിയാള്‍ അറസ്റ്റില്‍

പെട്രോള്‍ ജാറുകളുമായി ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകുന്നേരം 7.55 നായിരുന്നു സംഭവം. രണ്ടു പെട്രോള്‍ ജാറുകളും ലൈറ്ററുമായി കത്തീഡ്രലിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കത്തീഡ്രല്‍ ജീവനക്കാരന്‍ ഇയാളെ തടഞ്ഞതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു.

കഴിഞ്ഞദിവസം പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്ടര്‍ഡാം കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരവും തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു. ഇതൊരു ആക്രമണ ശ്രമമാണോയെന്ന് സംശയിക്കുന്നതിനിടെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*