മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

മലപ്പുറം വഴിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പൂളയ്ക്കപ്പാറ കോളനി നിവാസി ചന്ദ്രന്‍ (30) ആണ് മരിച്ചത്. വനത്തില്‍നിന്നും വസ്തുക്കള്‍ ശേഖരിക്കാന്‍ കാട്ടിലേക്കുപോകുമ്പോഴായിരുന്നു ആന ആക്രമിച്ചത്.

Also Read >>ക്ഷിതാക്കള്‍ അറിഞ്ഞില്ല; ബാറ്ററി വിഴുങ്ങിയ രണ്ടുവയസ്സുകാരി മരിച്ചു

കോഴിക്കോട്: കുട്ടികള്‍ കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ രണ്ടു വയസ്സുകാരി മരിച്ചു. നാദാപുരം വളയത്താണ് സംഭവം. വളയം ചെറുമോത്ത് ഓണപ്പറമ്പത് റഷീദിന്റെ മകൾ ഫാത്തിമ (2)യാണ് മരിച്ചത്.

കുട്ടികള്‍ കളിക്കുന്നതിനിടെ അപകടം അറിയാതെ ബാറ്ററി വിഴുങ്ങുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ വിവരം അറിയുന്നത് രണ്ടു ദിവസം കഴിഞ്ഞാണ്.

രണ്ടു ദിവസമായി കുട്ടി ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.

പരിശോധനയില്‍ കുട്ടിയുടെ അന്നനാളത്തില്‍ ബാറ്ററി കുരുങ്ങിയത് കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തിര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍കോളേജ് എത്തിച്ചെങ്കിലും ഫാത്തിമയെ രക്ഷിക്കാനായില്ല. ദമ്പതികളുടെ മറ്റൊരു മകന്‍ മുഹമ്മദ്‌ റിഷാദ് കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങി മരിച്ചിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*