വരാന്തയില്‍ ഉറങ്ങിക്കിടന്ന സഹോദരിമാരെ ബന്ധു വെട്ടിപ്പരിക്കേല്‍പ്പിച്ചു

വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന സഹോദരിമാരെ ബന്ധു വെട്ടിപ്പരിക്കേല്‍പ്പിച്ചു. പെരിയാട്ടടുക്കം ബങ്ങാട് കായക്കുന്ന് തോണിക്കടവ് മൊട്ടയിലെ മാധവി (ചെറിയോള്‍-62), സഹോദരി നാരായണി (58) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധു കൊളത്തൂര്‍ പെര്‍ളടുക്കത്തെ ദാമോദരനെതിരെ വധശ്രമത്തിന് കേസെടുത്തു. ബേക്കല്‍ പോലീസാണ് കേസെടുത്തത്. ദാമോദരനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയും മക്കളും മാതൃസഹോദരിമാരായ മാധവിക്കും നാരായണിക്കും ഒപ്പമാണ് താമസിക്കുന്നത് .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*