മദ്യപാനി തെരുവുനായയുടെ ചെവി കടിച്ചുമുറിച്ചു
മദ്യപാനി തെരുവുനായയുടെ ചെവി കടിച്ചുമുറിച്ചു
കൊല്‍ക്കത്ത: മദ്യലഹരിയിൽ കെട്ടിട നിര്‍മാണ തൊഴിലാളി നായയുടെ ചെവി കടിച്ച് മുറിച്ചു. കൊല്‍ക്കത്തയിലെ ഹൂബ്ലി ജില്ലയിലെ ഉത്തര്‍പാനയിലാണ് സംഭവം. ഞയറാഴ്ച മദ്യപിച്ചെത്തിയ ശംഭുനാഥ് ധാലി തന്നെ നോക്കി കുരച്ച തെരുവു നായ്കളെ ആക്രമിക്കുകയും കൈയില്‍ കിട്ടിയ നായയുടെ ചെവി കടിച്ചു മുറിക്കുകയുമായിരുന്നു.
ദിവസവും മദ്യപിച്ച് ലക്കുകെട്ട് വഴിയരികില്‍ കിടന്നുറങ്ങാറുള്ള ശംഭുനാഥ് നാട്ടുകാരെ അസഭ്യം പറയുന്നതും പതിവാണ്. നായയെ ആക്രമിച്ച ശേഷം നാട്ടുകരെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
Leave a Reply