മെട്രോയില്‍ തോക്കുമായെത്തിയ യുവാവ് പിടിയില്‍

മെട്രോയില്‍ തോക്കുമായെത്തിയ യുവാവ് പിടിയില്‍

ദില്ലി മെട്രോ സ്റ്റേഷനില്‍ തോക്കുമായെത്തിയ യുവാവ് പിടിയില്‍. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.

ദില്ലിയിലെ ലജ്പത്ത് നഗര്‍ സ്വദേശിയായ വിശാല്‍ സി ആണ് പിടിയിലായത്. ഇയാളുടെ ബാഗ് സ്‌കാനറിലൂടെ കടത്തിവിട്ടപ്പോഴാണ് ഇതില്‍ തോക്കുണ്ടെന്ന വിവരം പുറത്തുവന്നത്.

സംഭവത്തെത്തുടര്‍ന്ന് വിശാലിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയും പിന്നീട് പൊലീസിന് കൈമാറുകയുമായിരുന്നു. ദില്ലി മെട്രോയില്‍ ആയുധങ്ങളുമായെത്തുന്നത് നിയമവിരുദ്ധമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply