വൃത്തിയാക്കുന്നതിനിടയില്‍ കിണര്‍ ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
വൃത്തിയാക്കുന്നതിനിടയില്‍ കിണര്‍ ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
കിണര്‍ ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. പാപ്പനംകോടിന് സമീപം സത്യന്‍ നഗറില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ലാണ് കൂലിപണിക്കാരനായ സനല്‍ കുമാര്‍ (35) മരിച്ചത്.
സമീപവാസിയായ ജോസഫിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കയറും കപ്പിയും കൊളുത്തിയ ഇഷ്ടികക്കെട്ട് തകര്‍ന്നാണ് അപകടം. കിണറിന്റെ 50 അടി താഴ്ചയില്‍ നിന്ന് വൃത്തിയാക്കുന്ന സനലിന്റെ ദേഹത്തേയ്ക്ക് ഇഷ്ടികക്കെട്ട് തകര്‍ന്ന് വീഴുകയായിരുന്നു.
ചെങ്കല്‍ ചൂളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് സനലിനെ കിണറില്‍ നിന്നും പുറത്തെടുത്തത്. അപ്പോഴേയ്ക്കും ബോധരഹിതനായ സനലിനെ നേമം പൊലീസിന്റെ വാഹനത്തില്‍ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജൂവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭാര്യ മഞ്ജു മക്കള്‍ ഗൗരി (7), കാര്‍ത്തികേയന്‍ (4), കീര്‍ത്തി (ഒന്നരവയസ്). പൊലീസ് തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

Leave a Reply