അമ്പലപ്പുഴയില്‍ യുവാവിനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി

അമ്പലപ്പുഴയില്‍ യുവാവിനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാക്കാഴം ഏഴരപീടിക പയ്യംപള്ളില്‍ പരേതനായ ശിവരാമന്‍ – രമണി ദമ്പതികളുടെ മകന്‍ രതീഷ് എന്ന 35 കാരനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കാക്കാഴം പാടത്തിന്റെ തെക്കേപുറം ബണ്ടില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴ പൊലീസെത്തുകയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. രതീഷിന് പാമ്പുകടിയേറ്റതായി സംശയിക്കുന്നു. കൂലിപ്പണിക്കാരനായ രതീഷിന്റെ സഹോദരങ്ങള്‍: രമ്യ, രജനി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment