സുരക്ഷിതമായ യാത്രയ്ക്ക് വിമാനത്തിന്റെ എന്‍ജിനില്‍ കാണിക്കയിട്ടു പ്രാര്‍ത്ഥന: യുവാവിന് കിട്ടിയത് എട്ടിന്റെ പണി
സുരക്ഷിതമായ യാത്രയ്ക്ക് വിമാനത്തിന്റെ എന്‍ജിനില്‍ കാണിക്കയിട്ടു പ്രാര്‍ത്ഥന: യുവാവിന് കിട്ടിയത് എട്ടിന്റെ പണി
തടസങ്ങളും അപകടങ്ങളുമില്ലാതെ വിമാനയാത്ര മുന്നോട്ട് പോകാന്‍ പ്രാര്‍ദ്ധിക്കുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ടാകും. എന്നാല്‍ സുരക്ഷിത യാത്രക്കുവേണ്ടി ഒരു യാത്രക്കാരന്‍ കാണിക്കയിട്ടതിനെ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര മുടങ്ങിയിരിക്കുകയാണിപ്പോള്‍. ചൈനയിലാണ് സംഭവം.
അപകടം കൂടാതെ യാത്ര മുഴുമിപ്പിക്കാനായി ചൈനയിലെ ലക്കി എയര്‍വേയ്‌സിനാണ് യാര്തക്കാരന്റെ കാണിക്ക മൂലം യാത്ര തന്നെ ഒഴിവാക്കേണ്ടി വന്നത്. വിമാനത്തിന്റെ എഞ്ചിനില്‍ നാണയം കാണിക്കയായി ഇടുകയായിരുന്നു യുവാവ്.
നിന്‍ഗ്‌ബോയില്‍ നിന്നും അന്‍ഗ്വിംഗിലേക്ക് പോകേണ്ടിയിരുന്ന ലീ എന്ന യുവാവാണ് വിമാനത്തിന്റെ എഞ്ചിനില്‍ കാണിക്കയായി നാണയം ഇട്ടത്. കുടുംബത്തോടൊപ്പമുള്ള സുരക്ഷിത യാത്രക്കുവേണ്ടിയാണ് യാത്രക്കാരന്‍ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തത്.
പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന്റെ എന്‍ജിന്‍ പരിശോധനയ്ക്കിടെ ഗ്രൗണ്ട് സ്റ്റാഫ് നാണയം കണ്ടെത്തിയതോടെ വിമാനത്തിന് പറക്കാനുള്ള അനുമതി നിഷേധിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ അധികാരികള്‍ കാണിക്കയിട്ട യാത്രക്കാരനെ തിരിച്ചറിഞ്ഞു. ലീ കുറ്റം സമ്മതിക്കുകയും ചെയ്തു.
162 യാത്രക്കാരുടെ യാത്ര മുടക്കിയതിനും വിമാനത്തിന് സുരക്ഷാ ഭീഷണി സൃഷ്ടിച്ചതിനും ലൂയിയുടെ പക്കല്‍ നിന്നും 1,470,000 രൂപ നഷ്ടപരിഹാരം ഈടക്കാനും ലക്കി എയര്‍ തീരുമാനിച്ചിട്ടുണ്ട്.
Leave a Reply