ഹെല്‍മറ്റ് വച്ച് കാര്‍ ഓടിക്കാത്തതിന് പിഴയടിച്ച് പൊലീസ്; പ്രതിഷേധവുമായി യുവാവ്

ഹെല്‍മറ്റ് വച്ച് കാര്‍ ഓടിക്കാത്തതിന് പിഴയടിച്ച് പൊലീസ്; പ്രതിഷേധവുമായി യുവാവ്

കാര്‍ ഓടിച്ച യുവാവിന് ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടിച്ച് പൊലീസ്. ആഗ്രയില്‍ ബിസിനസുകാരനായ പിയൂഷ് വാര്‍ഷ്‌നെയ്ക്ക് യുപി 81 സിഇ 3375 നമ്ബറിലുള്ള മാരുതി എസ് ക്രോസ് കാറാണ് ഉള്ളത്. ഗതാഗതനിയം ലംഘിച്ചതിന് ഫൈന്‍ അടക്കാനുള്ള ഇ ചെലാന്‍ ലഭിച്ചപ്പോഴാണ് പിയൂഷ് സംഭവം അറിയുന്നത്.

പിതാവിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ലഭിച്ച മെസേജില്‍ പറയുന്നത്. സംഭവത്തില്‍ പീയൂഷ് അലിഗഡ് ട്രാഫിക് എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കാറിന് ഹെല്‍മെറ്റ് ധരിച്ചില്ലെന്നാരോപിച്ച് ഫൈന്‍ അടക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒടുവില്‍ പൊലീസ് സ്റ്റേഷനിലേക്ക് ഹെല്‍മെറ്റ് ധരിച്ച് കാര്‍ ഡ്രൈവ് ചെയ്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. നമ്പറുകള്‍ ഫീഡ് ചെയ്യുമ്പോള്‍ പറ്റിയ പിഴവാണെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തെറ്റ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment