കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കോട്ടയം നഗരമധ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ടി.ബി. ജങ്ഷനിലെ നാലുനില കെട്ടിടത്തിനന്റെ മൂന്നാം നിലയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍ തലയിലായി മുറിവേറ്റ പാടുണ്ട്. സംഭവസ്ഥലത്ത് രക്തക്കറകളുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം.

വ്യാഴാഴ്ച രാവിലെ ഒന്‍പതേകാലോടെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ പണിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ആരംഭിച്ചു. പോലീസിപ്പോള്‍ മരിച്ചയാളെ തിരിച്ചറിയാനുളള ശ്രമത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment