തന്റെ കൈയ്യില്‍ നിന്നും ച്യൂയിങ്ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കോടതി പരിസരത്ത് വെച്ച് മുത്തലാഖ് ചൊല്ലി

തന്റെ കൈയ്യില്‍ നിന്നും ച്യൂയിങ്ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കോടതി പരിസരത്ത് വെച്ച് മുത്തലാഖ് ചൊല്ലി

ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് ച്യൂയിങ്ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ കോടതി പരിസരത്തു വെച്ച് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ റഷീദിനും ബന്ധുക്കള്‍ക്കുമെതിരെ 30-കാരിയായ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധമായ കേസിലെ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോഴായിരുന്നു ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്.

കേസിന്റെ വിശദാംശങ്ങള്‍ തന്റെ വക്കീലുമായി സംസാരിക്കുന്നതിനിടെ സയീദ് റഷീദ് ച്യൂയിങ്ഗവുമായി സിമ്മിയുടെ അടുത്തെത്തി. വക്കീലുമായി സംസാരിക്കുന്നതിനാല്‍ സിമ്മി ഇത് നിരസിച്ചു. ഇതോടെ പ്രകോപിതനായ റഷീദ് സിമ്മിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നു.

2004 ലായിരുന്നു സിമ്മിയും റഷീദും വിവാഹിതരായത്. മുത്തലാക്ക് ചൊല്ലിയതോടെ റഷീദിനെതിരെ സ്ത്രീധന പീഡനക്കേസിന് പുറമെ മുത്തലാഖ് നിരോധന നിയമത്തന്റെ വിവിധ വകുപ്പുകള്‍ പ്രകാരം മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment