ഐപിഎല്‍ കാണുന്നത് തടസപ്പെടുത്തി: നടിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതിയുമായി യുവാവ്

ഐപിഎല്‍ കാണുന്നത് തടസപ്പെടുത്തി: നടിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതിയുമായി യുവാവ്

സണ്‍ റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം കാണുന്നത് തടസപ്പെടുത്തിയെന്നാരോപിച്ച് യുവാവ് നല്‍കിയ പരാതിയില്‍ തെലുഗ് ടെലിവിഷന്‍ താരത്തിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു.

നടി പ്രശാന്തിനിയ്ക്കും അഞ്ച് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കേസ്. ഉപ്പല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെ കളി കാണുന്നത് നടിയും അഞ്ച് സുഹൃത്തുക്കളം തടസപ്പെടുത്തിയെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.

എന്നാല്‍ നടിയേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തപ്പോള്‍ തന്നെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറയുന്നു. ഇവര്‍ക്കെതിരെ ഐപിസി 341, 188, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റുകാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment