ലോട്ടറിയടിച്ചില്ലെന്ന് കരുതി ടിക്കറ്റ് വലിച്ചെറിഞ്ഞു; സുരക്ഷാ ജീവനക്കാരന്‍ ശിവദാസന് ഭാഗ്യം വന്ന വഴി…

സമ്മാനമില്ലെന്ന് കരുതി വലിച്ചെറിഞ്ഞ ടിക്കറ്റിന് ഒന്നാം സമ്മാനം. കാരുണ്യ 379 ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷമാണ് വെള്ളയൂര്‍ കാവുങ്ങല്‍ സ്വദേശിയും മാമ്പുഴ റബ്ബര്‍ പ്രൊസസിങ്ങ് യൂണിറ്റിലെ സുരക്ഷാ ജീവനക്കാരനുമായ വടക്കേതില്‍ ശിവദാസന് ലഭിച്ചത്.
100 രൂപ മുതല്‍ 5000 രൂപ വരെ അടിച്ചിട്ടുണ്ടോയെന്ന് ലോട്ടറി ടിക്കറ്റെടുത്ത് ശിവദാസന്‍ നോക്കിയിരുന്നു. ഇല്ലെന്നറിഞ്ഞ് ടിക്കറ്റ് ശിവദാസന്‍ വലിച്ചെറിയുകയായിരുന്നു.
പിന്നീട് സുഹൃത്താണ് പറഞ്ഞത് ആ ടിക്കറ്റ് വിറ്റ ഏജന്‍സിയിലാണ് കാരുണ്യ 379 ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷമെന്ന്. വലിച്ചെറിഞ്ഞ ടിക്കററ് ചെന്നെടുത്തു. KZ 626471 നമ്പറിലുള്ള തന്റെ ടിക്കറ്റിനാണ് ഒന്നാംസമ്മാനമെന്ന് തിരിച്ചറിഞ്ഞു.
തുവ്വൂരില്‍ കെ.ആര്‍.കെ ലോട്ടറി ഏജന്‍സി നടത്തുന്ന രാമകൃഷ്ണനില്‍ നിന്നാണ് ശിവദാസന്‍ ടിക്കെറ്റെടുത്തത്. ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. തിങ്കളാഴ്ച രാവിലെ ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കരുവാരക്കുണ്ട് ശാഖയില്‍ ഏല്‍പിച്ചു.

Leave a Reply