വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി അനുഭാവിയെ മര്‍ദ്ദിച്ചതായി പരാതി

വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി അനുഭാവിയെ മര്‍ദ്ദിച്ചതായി പരാതി

സിപിഎം അനുഭാവിയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി പരാതി. വടകരയിലാണ് സംഭവം. റോഡ് നിര്‍മ്മിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പുത്തോത്ത് സ്വദേശി ഷാജുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാക്കളുമായി പലതവണ തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഷാജുവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

ഇരുമ്പ് ദണ്ഡുകൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഷാജുവിന്റെ മുഖത്ത് സാരമായി പരിക്കേറ്റു. പ്രാദേശിക നേതാക്കളുടെ നിര്‍ദേശപ്രകാരം എസ്എഫ്ഐക്കാരാണ് തന്നെ ആക്രമിച്ചതെന്നാണ് ഷാജു പറുന്നത്. തനിക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാജു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ വടകര പോലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment