ഇഫ്ത്താര്‍ വിരുന്നിന് ക്ഷണിച്ചില്ല: ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ യുവാവ് വെടിവെച്ച് കൊന്നു
ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ വെടിവച്ച് കൊന്ന് യുവാവ്. ഇഫ്ത്താര്‍ വിരുന്നിന് ക്ഷണിക്കാത്തതില്‍ പ്രകോപിതനായാണ് യുവാവിന്റെ കൊടും ക്രൂരത. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഫൈസലാബാദിലാണ് സംഭവം. കേസില്‍ സല്മാന് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് ഹാഫിസ് എന്നയാള്‍ തന്റെ അടുത്ത ബന്ധുകൂടിയായ സല്‍മാനെ വീട്ടില്‍ ഒരുക്കിയ ഇഫ്ത്താര്‍ വിരുന്നിന് ക്ഷണിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ ദേഷ്യമാണ് കുട്ടികളുടെ കൊലപാതകത്തില്‍ കലാശിച്ചത്.
സല്മാന് കുട്ടികളെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കടത്തി കൊണ്ടുപോകുകയും അവിടെവെച്ച് വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊന്നതിന് ശേഷം ഇയാള്‍ കുട്ടികളുടെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച് വയ്ക്കുകയും ചെയ്തു.
കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് മുഹമ്മദ് ഹാഫിസ് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദാത്തുരി ഗ്രാമത്തിലെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒമ്പതും പന്ത്രണ്ടും വയസുള്ള ആസ്മ, അനലീമ മാഹി ആലം, അബ്ദുള്ള എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എസ്എസ്പി അമര്‍ ഉജ്ജ്വല പറഞ്ഞു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply