വീട്ടിലെ ഫാമില്‍ വളര്‍ത്തിയ ഭീമന്‍ പക്ഷി ഉടമയുടെ ജീവനെടുത്തു

വീട്ടിലെ ഫാമില്‍ വളര്‍ത്തിയ ഭീമന്‍ പക്ഷി ഉടമയുടെ ജീവനെടുത്തു

വീട്ടിലെ ഫാമില്‍ വളര്‍ത്തിയിരുന്ന പക്ഷിയുടെ ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷികളില്‍ ഒന്നായ കാസോവരിസിനെ തന്റെ തോട്ടത്തില്‍ വളര്‍ത്തിയ 75 കാരനായ മാര്‍വില്‍ ഹാജോസ് കൊല്ലപ്പെട്ടത്.

ഫ്‌ലോറിഡയ്ക്കടുത്ത അലാചുവയിലാണ് സംഭവം. വെളളിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് ദാരുണ സംഭവം നടന്നത്. തന്റെ വീടിനോട് ചേര്‍ന്ന വിശാലമായ പാടത്താണ് മാര്‍വിന്‍ പക്ഷികളെ വളര്‍ത്തിയിരുന്നത്.

മാര്‍വിന്‍ ആക്രമിക്കപ്പെട്ടതോടെ കാമുകി സഹായത്തിനായി ഉടന്‍ തന്നെ പൊലീസിനെ സ്ഥലത്ത് വിളിച്ചുവരുത്തി. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. മാര്‍വിന്‍ വീണതിനെ തുടര്‍ന്ന് പക്ഷി ഇയാളെ ആക്രമിക്കുകയായിരുന്നു.

മാരകമായി പരുക്കേറ്റ രീതിയിലാണ് ഹാജോസിനെ കണ്ടെത്താനായത്. പക്ഷിയെ പൊലീസ് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ പക്ഷി ആക്രമിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ആറടിയിലേറെ ഉയരമുള്ളതാണ് കാസോവരിസ്. ഇവയുടെ കാലിലെ നഖങ്ങളാണ് ഏറ്റവും അപകടം പിടിച്ചവ. മൂന്ന് വിരലുകളിലും കൂര്‍ത്ത നഖങ്ങളുണ്ട്. നടുവിരലിന് മറ്റുള്ളവയേക്കാള്‍ നീളവും ആഴത്തില്‍ മുറിവേല്‍പ്പിക്കാനും പറ്റും. ഈ നഖം കൊണ്ടുള്ള ആക്രമണത്തിലാണ് മാര്‍വിനും പരിക്കേറ്റതെന്നാണ് കരുതുന്നത്.

പ്രത്യേക ലൈസന്‍സുണ്ടെങ്കില്‍ മാത്രമേ കാസോവരികളെ വില്‍ക്കുന്നതിനും പ്രദര്‍ശനത്തിനും കൈവശം വെയ്ക്കുന്നതിനും അനുമതിയുള്ളു. എന്നാല്‍ ഹാജോസിന് അനുമതി ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment