മൂത്ത ജ്യേഷ്ഠനെ യുവാവ് വെടിവച്ചു കൊന്നു; കാരണം വിവാഹേതര ബന്ധവും ധൂര്‍ത്തും…!

മൂത്ത ജ്യേഷ്ഠനെ യുവാവ് വെടിവച്ചു കൊന്നു; കാരണം വിവാഹേതര ബന്ധവും ധൂര്‍ത്തും…!

ഡല്‍ഹിയില്‍ യുവാവ് മൂത്ത ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹി ദ്വാരക ജാഫര്‍പൂരിലാണ് സംഭവം. ജ്യേഷ്ഠന്റെ വിവാഹേതര ബന്ധത്തിലും കുടുംബസ്വത്ത് പാഴാക്കുന്നതിലും പ്രകോപിതനായാണ് യുവാവ് കൊല ചെയ്തത്.

പ്രതി ജ്യേഷ്ഠന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍വെച്ചാണ് കൊല നടത്തിയത്. നിരവധി സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടെന്നും ആര്‍ഭാടമായ ജീവിതം നയിക്കാന്‍ കുടുംബസ്വത്ത് വിറ്റുവെന്നും എല്ലാവരുടെയും മുന്നില്‍വെച്ച് സമ്മതിപ്പിച്ച ശേഷമായിരുന്നു ശിവ്കുമാര്‍ യാദവിനെ സഹോദരനായ മനോജ് യാദവ് വെടിവെച്ചു കൊന്നത്.

ശിവ്കുമാറിനെ തോക്ക് ചൂണ്ടിക്കാട്ടി വീടിന് പുറത്തിറക്കിയശേഷം പ്രതി മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു. കുടുംബത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ജ്യേഷ്ഠനാണ് കാരണമെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞ ശേഷം തോക്ക് കൊണ്ട് വെടിയുതിര്‍ക്കുകയായി രുന്നെന്നാണ് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആന്റോ അല്‍ഫോണ്‍സ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply